2014, ജനുവരി 3, വെള്ളിയാഴ്‌ച

നേന്ത്രപ്പഴം



നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പുഷ്ടമാണ് (ഗൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ളക്സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ഊര്‍ജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂര്‍ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്‍ പറയുന്നു.വാഴപ്പഴത്തില്‍ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത് സൂക്രോസ്, ഗൂക്കോസ്, ഫ്രക്റ്റോസ് എന്നിവ.
 പഴത്തിലെ ബി6 ഘടകം രക്തത്തിലെ ഗൂക്കോസിന്റെ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപ്പെടുത്തും. വിളര്‍ച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗോബിന്റെ ഉല്‍പാദനം മെച്ചപ്പെടുത്തി വിളര്‍ച്ചക്കെതിരെ പ്രവര്‍ത്തിക്കുന്നു
 ബി പി കുറയ്ക്കാന്‍ :
രക്തസമ്മര്‍ദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. ഇവയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. ഇതു കാരണം അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ പഴവ്യവസായികളെ പഴത്തിന്റെ ഈ ഔഷധഗുണം പരസ്യപ്പെടുത്താന്‍ അനുവദിച്ചു. സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്.
മലബന്ധം മാറാന്‍ :
പഴം കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാം. വയറിളക്കാന്‍ മരുന്നു കഴിക്കേണ്ട. ചെറിയ പാളയം കോടന്‍ പഴമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഫലം ചെയ്യുന്നത്. രാത്രി അത്താഴത്തിനൊപ്പം രണ്ടു പഴം കഴിച്ചു നോക്കൂ, രാവിലെ ഫലം കാണാം.
ഹാങ്ഓവര്‍ അകറ്റാം:
കുടിയന്മാര്‍ക്കുണ്ടാവുന്ന മന്ദത ഒഴിവാക്കാന്‍ പറ്റിയതാണു തേന്‍ ചേര്‍ത്ത ബനാന മില്‍ക്ഷേക്. പഴം വയറിനെ ശാന്തമാക്കി, തേനിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചാസാരയുടെ അംശം വര്‍ധിപ്പിക്കുന്നു. നഷ്ടപ്പെട്ട ജലാംശത്തെ പാല്‍ പുനസ്ഥാപിക്കുന്നു.  
 വിളര്‍ച്ച:
വാഴപ്പഴത്തില്‍ ഇരുമ്പ് ധാരാളമടങ്ങിയിട്ടുണ്ട. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്റെ നിര്‍മാണത്തിന് സഹായിക്കുകയും അതുവഴി വിളര്‍ച്ച തടയുകയും ചെയ്യുന്നു.
രക്തസമ്മര്‍ദ്ദം:
ലവണങ്ങളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.
തലച്ചോറിന്റെ ശക്തി:
വാഴപ്പഴം പ്രഭാത ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കുട്ടികളില്‍ ഓര്‍മശക്തി വര്‍ദ്ധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയ പൊട്ടാസ്യം കുട്ടികളെ കൂടുതല്‍ ജാഗരൂകരാക്കുന്നു.
മലബന്ധം:
നാരുകളാല്‍ സംപുഷ്ടമായതിനാല്‍ ഇത് മലബന്ധം തടയുന്നു.
കൊതുകുകടി:
കൊതുകുകടിയേറ്റ ഭാഗങ്ങളില്‍ പഴത്തൊലികൊണ്ട് ഉരച്ചാല്‍ തടിച്ചുവരുന്നത് ഒഴിവാക്കാം
നാഡി:
വാഴപ്പഴത്തില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാഡീ വ്യൂഹത്തെ കാര്യക്ഷമമാക്കുന്നു.
അള്‍സര്‍ :
വാഴപ്പഴം മൃദുവും മിനുസമുള്ളതുമായതിനാല്‍ ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
ഊഷ്മാവ് നിയന്ത്രിക്കുന്നു:
വാഴപ്പഴം ശരീരത്തിന് തണുത്ത പ്രതീതി ഉണ്ടാക്കുന്നു. ഇതിന് ശാരീരികവും വൈകാരികവുമായ ചൂട് അകറ്റാന്‍ സഹായിക്കുന്നു.
പുകവലിയും പുകയില ഉപയോഗവും:
പുകവലി ഉപേക്ഷിക്കാന്‍ വാഴപ്പഴം സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ ബിയും പൊട്ടാസ്യവും, മാംഗനീസും നിക്കോട്ടിന്റെ പ്രഭാവത്തില്‍ നിന്നും രക്ഷനേടാന്‍ ശരീരത്തെ സഹായിക്കുന്നു.
പിരിമുറുക്കും:
ഇതിലെ പൊട്ടാസ്യം ഹൃദയമിടിപ്പ് സാധാരണ നിലയിലേക്കാക്കുന്നു. ശരീരത്തില്‍ ജലം സന്തുതിലമാക്കുന്നു. ഓക്‌സിജന്റെ തലച്ചോറിലേക്കുള്ള പ്രവാഹം കൂട്ടുന്നു.
ഡിപ്രഷന്‍
 ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ക്കിടയില്‍ എംഐഎന്‍ഡി നടത്തിയ സര്‍വേയില്‍ വ്യക്തമായത് പഴം കഴിച്ചശേഷം അവര്‍ക്ക് പ്രശ്‌നം കുറയുന്നതായി തോന്നയെന്നാണ്. ഇതിനുകാരണം വാഴപ്പഴത്തിലെ ട്രിപ്‌റ്റോഫാന്‍ എന്നറിയപ്പെടുന്ന ഒരുതരം പ്രോട്ടാനാണ്. ഇതിനെ ശരീരം സെറോടീന്‍ ആക്കി മാറ്റുന്നു. ഇത് അലസത ടെന്‍ഷന്‍സ് കുറയ്ക്കുകയും സന്തോഷം പകരുകയും ചെയ്യുന്നു.വാഴപ്പഴത്തില്‍ പൊടിയോ, ബാക്ടീരിയയോ, കീടനാശിനികളോ ഒന്നും പ്രവേശിക്കാത്ത രീതിയിലാണ്‌ പ്രകൃതി അതിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത്‌. പുഴുങ്ങി തരിയില്ലാതാക്കിയ ഖരഭക്ഷണമായ വാഴപ്പഴമാണല്ലോ ശിശുക്കള്‍ക്ക്‌ ആദ്യമായി നിര്‍ദേശിക്കപ്പെടുന്ന ഭക്ഷണം തന്നെ. കുട്ടികളുടെ വളര്‍ച്ചയില്‍ ശക്തിദായകവും സൌകര്യപ്രദവുമായ പങ്കാണത്രേ വാഴപ്പഴം വഹിക്കുന്നത്‌. മലബന്ധം, ദഹനക്കേട്‌ തുടങ്ങിയവയാല്‍ വിഷമിക്കുന്ന വ്യക്തികള്‍ക്ക്‌ ഒരാശ്വാസമാണ്‌ വാഴപ്പഴം. പ്രമേഹ രോഗികള്‍ മറ്റു പഴങ്ങള്‍ക്ക്‌ പകരം അധികം പഴുക്കാത്ത വാഴപ്പഴം ഭക്ഷിക്കുന്നതാണ്‌ ഉത്തമം.
വണ്ണം കുറക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വാഴപ്പഴം നല്ലൊരു ലഘുഭക്ഷണമാണ്‌. നല്ല ഘനമുള്ളതിനാല്‍ ഇതു ഭക്ഷണാര്‍ത്തിയെ തൃപ്തിപ്പെടുത്തുകയും അതേ സമയം വണ്ണം കൂട്ടാതിരിക്കുകയും ചെയ്യുന്നു.ഒരു വാഴപ്പഴത്തില്‍ 88 കലോറി ഊര്‍ജ്ജം മാത്രമേ കാണുകയുള്ളു. മറ്റ്‌ ഭക്ഷണ പദാര്‍ത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ കുറവാണ്‌. വാഴപ്പഴത്തിലെ പഞ്ചസാരയുടെ പെട്ടെന്ന്‌ പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജം വിശപ്പിനെ മാറ്റി ധാതുക്കളും ജീവകങ്ങളും പ്രധാനം ചെയ്യുന്നു. ഉപ്പു കുറക്കേണ്ട രോഗികള്‍ക്ക്‌ വാഴപ്പഴം നല്ലതാണ്‌. ഉപ്പു കുറച്ചാല്‍ ടിഷ്യുക്കളില്‍ ദ്രാവകം സംഭരിക്കപ്പെടുന്നത്‌ കുറയും. ഹൃദ്രോഗികളും അമിത രക്തസമ്മര്‍ദ്ധമുള്ളവരും വാഴപ്പഴത്തിലെ ഉപ്പിന്റെ അഭാവത്തില്‍ സന്തുഷ്ടരാണ്‌. അധികമുള്ള ദ്രാവകങ്ങളെ ബഹിഷ്കരിക്കാന്‍ ഔഷധങ്ങള്‍ കഴിക്കുന്നവര്‍ക്ക്‌ സഹായകമായ വിധത്തില്‍ ഉയര്‍ന്ന തോതില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.

 ഏത്തപ്പഴത്തിലെ വൈറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ നല്ല ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു. നല്ല ഊര്‍ജം സെക്സിന് അത്യാവശ്യമായ ഘടകമാണ്. 
വാഴപ്പഴത്തില്‍ ജീവകങ്ങളും ധാതുക്കളും ധാരാളമായി കാണപ്പെടുന്നു. ജീവകം എ, ജീവകം സി, തയാമിന്‍, നിയാസിന്‍, റിബോഫ്ലേവിന്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്‌, സള്‍ഫര്‍ തുടങ്ങിയ പ്രധാന ധാതുക്കളെല്ലാം ഇവയില്‍പ്പെടും.
 ക്ഷാരഗുണമുള്ളതിനാല്‍ ശരീരത്തിന്റെ രാസനില പരിരക്ഷിക്കാന്‍ കൂടി വാഴപ്പഴ്ത്തിനു കഴിയുന്നു. കൊളസ്ട്രോള്‍ ഇല്ലാത്തതിനാല്‍ ധമനീകാഠിന്യമുള്ള രോഗികള്‍ക്കും വാഴപ്പഴം ധാരാളമായി കഴിക്കാം. കൊഴുപ്പിന്റെ അംശം വളരെ കുറച്ച്‌ മാത്രമുള്ള ഇത്‌ ഒരു സര്‍വ്വരോഗസംഹാരി എന്ന പേരില്‍ കൂടി അറിയപ്പെടുന്നു. സാധരണക്കാര്‍ക്കും വലിയ ബുദ്ധിമുട്ട്‌ ഇല്ലാതെ വാങ്ങാന്‍ കഴിയുന്ന തേന്‍ കിനിയുന്ന ഈ കനിയെ പ്രഭാത ഭക്ഷണത്തിലെ മുഖ്യ വിഭവമാക്കുന്നതാണ്‌ ഏറെ പ്രയോജനകരം