2012, മേയ് 11, വെള്ളിയാഴ്‌ച

ആരോഗ്യസംരക്ഷണം ഇനി തക്കാളിയോടൊപ്പം




എല്ലാവര്‍ക്കും പ്രീയങ്കരമായ പച്ചക്കറി വിഭവങ്ങളിലൊന്നാണ് തക്കാളി. എന്നാല്‍ തക്കാളിയുടെ പോഷകമൂല്യങ്ങളെ കുറിച്ച് ചോദിച്ചാല്‍ പലരും വാപൊളിക്കും. വിപണിയില്‍ സുലഭമായി ലഭിക്കുന്ന തക്കാളിയിലടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.






തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ശരീരത്തില്‍ ആന്റി ഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. ഇവ രക്തത്തിലെ കോശ നശീകരണത്തിന് കാരണമാകുന്ന റാഡിക്കലുകളെ നിര്‍വ്വീര്യമാക്കുന്നു. എന്നാല്‍ തക്കാളി പാചകം ചെയ്യുന്നതിലൂടെ വിറ്റാമിന്‍ സിയുടെ നല്ലൊരു ഭാഗവും നഷ്ടമാകുമെന്നും ഓര്‍ക്കേണ്ടതാണ്.


നേത്രസംരക്ഷണത്തിന് ഉത്തമ ഉപാധിയാണ് തക്കാളി. തക്കാളിയിലുള്ള വിറ്റമിന്‍ എ തിമിരത്തില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു. കൂടാതെ തക്കാളിയിലടങ്ങിയിട്ടുള്ള ലൈക്കോപ്പിന്‍ പുരുഷന്‍മാരിലുണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ആമാശയ ക്യാന്‍സര്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നതായി പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും തക്കാളിയിലെ ലൈക്കോപ്പിന്‍ സഹായിക്കുന്നു. 


മലയാളികളെ അലട്ടുന്ന സ്ഥിരം പ്രശ്നങ്ങളായ രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കുന്നതിനും തക്കാളിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും വിറ്റാമിന്‍ ബിയും സഹായിക്കുന്നു. ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി അനുയോജ്യമാണ്.ചര്‍മ്മ സംരക്ഷണത്തിനും തക്കാളിയില്‍ സമ്പുഷ്ടമായി കാണപ്പെടുന്ന ലൈക്കോപ്പിന്‍ സഹായിക്കുന്നുണ്ട്. പത്ത് മിനിട്ടു നേരം തക്കാളിനീര് മുഖത്തു തേച്ച് പിടിപ്പിച്ചാല്‍ മുഖത്തിന് കൂടുതല്‍ തിളക്കവും ഭംഗിയും ലഭിക്കുന്നു.


മുടികള്‍ക്ക് തിളക്കം നല്‍കുന്നതിനും മുടിനാരുകളെ കരുത്തുറ്റതാക്കാനും തക്കാളിയിലെ പോഷകമൂല്യങ്ങള്‍ സഹായിക്കുന്നു, കൂടാതെ ദന്തസംരക്ഷണത്തിനും തക്കാളി സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് .


ഹൃദയാഘാതങ്ങള്‍ക്കു കാരണമാകുന്ന രക്തധമനികളിലെ ബ്ലോക്കുകള്‍ ഇല്ലാതാക്കാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ക്കു കഴിയും.തക്കാളിയുടെ അല്ലികളില്‍ അടങ്ങിയിരിക്കുന്ന ജെലാറ്റിനിലെ ഫ്രൂട്ട്ഫ്‌ളോ രക്തധമനികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമത്രേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ