2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

ഉറക്കത്തിനും വേണമൊരു കണക്ക്


ഉറക്കത്തിലെന്ത് കാര്യം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?. എന്നാല്‍ ഉറക്കത്തിലുമുണ്ട് കാര്യം. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാന്‍ ഏറ്റവും കൂടുതല്‍ ആവശ്യമായ ഒന്നാണ് ഉറക്കം. പ്രായത്തിനനുസരിച്ച് ആവശ്യമായ ഉറക്കത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചക്ക് ഉറക്കം അത്യാവശ്യമാണ്. നവജാത ശിശുക്കള്‍ ദിവസവും 16 മുതല്‍ 18 മണിക്കൂര്‍ വരെ ഉറങ്ങും.  പകലുറക്കമായിരിക്കും കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍. പകല്‍ മുഴുവന്‍ ഉറങ്ങി രാത്രി ഉണര്‍ന്നിരിക്കുന്ന ശീലമുള്ള കുഞ്ഞുങ്ങളുമുണ്ട്. മൂന്നു വയസു വരെ മിക്കവാറും കുഞ്ഞുങ്ങള്‍ പകല്‍ സമയത്ത് ഉറങ്ങും.

രണ്ടു മുതല്‍ നാലു വയസു വരെയുള്ള കുട്ടികള്‍ക്ക് ദിവസവും 11 മുതല്‍ 13 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമുണ്ട്. സാധാരണ ദിനചര്യകളുമായി ഏകദേശം ഇണങ്ങിപ്പോരാനുള്ള പ്രായമാണിത്. മൂന്നു നാലു വയസുള്ള കുട്ടികളെ നിശ്ചിതസമയത്ത് കിടത്തി ഉറക്കുന്ന ശീലം നല്ലതാണ്. കൗമാരപ്രായക്കാര്‍ക്ക് 910 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. പഠനത്തിരക്കും മറ്റും വരുമ്പോള്‍ ഈ സമയം വേണെങ്കില്‍ ഏഴു മണിക്കൂര്‍ വരെയാക്കി ചുരുക്കാം. 78 മണിക്കൂര്‍ ഉറക്കം മുതിര്‍ന്നവര്‍ക്കും ആവശ്യമാണ്.

 പ്രായമായവര്‍ ഉറക്കം വരുന്നില്ലെന്ന പരാതി പറഞ്ഞു കേള്‍ക്കാം. പ്രായമാകുന്തോറും ഉറക്കസമയവും കുറഞ്ഞുവരും. ഇവര്‍ക്കും എട്ടു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. ശാരീരിക അസ്വസ്ഥകള്‍ മാത്രമല്ല, മാനസിക പിരിമുറുക്കങ്ങളും ഉറക്കം കുറയ്ക്കാന്‍ കാരണമാകും. മനസ്സിനെ ശാന്തമാക്കി വച്ച് ഉറങ്ങാന്‍ പോകുക. വായിക്കുക, പാട്ടു കേള്‍ക്കുക, യോഗ, മെഡിറ്റേഷന്‍ എന്നിവ ഉറക്കം വരാന്‍ സഹായിക്കുന്ന ചില ഘടകങ്ങളാണ്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മസൗന്ദര്യത്തിനും ഉറക്കം പ്രധാനമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ