ഭക്ഷണത്തിന്റെ കാര്യത്തിലെന്ന പോലെ ഉറക്കശീലങ്ങളിലും ആരോഗ്യകരവും അനാരോഗ്യകരവുമായ ശീലങ്ങളുണ്ട്. ഉറക്കത്തിലെ ചില അനാരോഗ്യശീലങ്ങള്‍ ആരോഗ്യത്തിനും ആയുസിനും വിപരീതഫലമാണ് വരുത്തുക.
നമ്മുടെ കാരണവന്മാരെ കണ്ടിട്ടില്ലേ. ഏഴര വെളുപ്പിന് ഉണരും. ഇവരെ വിളിച്ചുണര്‍ത്തേണ്ട ആവശ്യമില്ല. മൊബൈല്‍ ഫോണിന്റെയോ ക്ലോക്കിന്റെയോ ആവശ്യമില്ല. സൂര്യനുദിക്കുന്നതാണ് അവരുടെ സമയം. ഇത് നമ്മുടെ എല്ലാവരുടേയും ശരീരത്തിലുള്ള ഒരു താളമാണ്. ഇതിനെ സിര്‍കാഡിയന്‍ റിഥം എന്നു പറയും. നമ്മുടെ ശരീരം ഇതുമായി ചേര്‍ന്നുപോകാന്‍ മടി കാരണം നാം അനുവദിക്കാറില്ലെന്നതാണ് സത്യം. സൂര്യനുദിക്കുന്നതറിഞ്ഞാലും മൊബൈലിന്റെയോ ടൈംപീസിന്റെയോ അലാറത്തിന് കാത്തു നില്‍ക്കും. സിര്‍കാഡിയന്‍ റിഥവുമായി ശരീരം ചേര്‍ന്നുപോയാന്‍ ഉണര്‍ത്താന്‍ ഒരു മൊബൈലും വേണ്ട. ആരോഗ്യവും നന്നാവും.
നല്ല ഉറക്കത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് ലൈറ്റ്. രാത്രി ലൈറ്റിട്ടു കിടക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് നല്ല ഉറക്കത്തെ ബാധിക്കുന്നു. ഇതുമൂലം രാവിലെ ഉണരുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും പതിവാണ്. ലൈറ്റിട്ടുറങ്ങുന്ന ശീലം നല്ലതല്ലെന്നര്‍ത്ഥം. നിര്‍ബന്ധമെങ്കില്‍ ഉറക്കത്തെ ബാധിക്കാത്ത വിധത്തിലുള്ള സീറോവാട്ട് ലൈറ്റുകള്‍ ഉപയോഗിക്കാം. ഉറക്കത്തിന് ഇരുട്ടാണ് നല്ല ചങ്ങാതി.
നല്ല ഉറക്കത്തെ സഹായിക്കുന്ന ഘടകമാണ് മെലാട്ടനിന്‍. രാത്രി ഉറക്കമുളച്ചിരിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പാര്‍ട്ടിയാകാം, ടിവി കാണുകയാകാം, എന്നാല്‍ ഈ ശീലം മെലാട്ടനിനെ കുറയ്ക്കുന്നു. ഇത് നല്ല ഉറക്കത്തെ ബാധിക്കുകയും ചെയ്യും.
ആരോഗ്യത്തിന് ഭക്ഷണം പോലെത്തന്നെ പ്രധാനമാണ് ഉറക്കവും എന്ന് ഓര്‍ക്കുക. ഉറക്കം കളഞ്ഞ് ആയുസ് കുറയ്‌ക്കേണ്ട.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായം എഴുതൂ