2012, മേയ് 6, ഞായറാഴ്‌ച

തടി കുറയ്ക്കാന്‍ ആദ്യപാഠങ്ങള്‍



വണ്ണം കുറയ്ക്കാന്‍ പലരും പല വഴികളാണ് സ്വീകരിക്കുക. ചിലര്‍ ഭക്ഷണം കുറയ്ക്കും, മറ്റു ചിലര്‍ വ്യായാമം ചെയ്യും, മരുന്നുകള്‍ ഉപയോഗിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. 



വണ്ണം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. കൃത്യമായ ക്രമങ്ങള്‍ പാലിച്ചാല്‍ മാത്രമെ ഗുണമുണ്ടാകുകയുള്ളൂ. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില എളുപ്പം ടിപ്‌സ് താഴെപ്പറയുന്നു.


* ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. എങ്ങിനെയാണെന്നല്ലേ, ഇവ കഴിയ്ക്കുമ്പോള്‍ വിശപ്പു കുറയും. വലിച്ചുവാരി ഭക്ഷണം കഴിയ്ക്കാനുള്ള പ്രവണത കുറയും. പല പച്ചക്കറികളിലും ഫലവര്‍ഗങ്ങളിലും ശരീരത്തിലെ കൊഴുപ്പു വലിച്ചെടുക്കാനുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. 


* ബ്രേക്ഫാസ്റ്റ് ഒഴിവാക്കരുത്. ശരീരത്തിന് മുഴുവന്‍ ദിവസത്തേക്കുള്ള ഊര്‍ജവും ലഭിക്കുന്നത് ബ്രേക്ഫാസ്റ്റില്‍ നിന്നാണ്. പ്രാതല്‍ ഒഴിവാക്കി വറുത്ത സാധനങ്ങള്‍ കൊറിക്കുന്ന ശീലം തടി കൂട്ടുകയേ ഉള്ളൂ. രാവിലെ കഴിച്ചില്ലെങ്കില്‍ പിന്നീട് ഭക്ഷണം കഴിയ്ക്കുമ്പോള്‍ കൂടുതല്‍ കഴിയ്ക്കാന്‍ ഇട വരികയും ചെയ്യും. 


* ഭക്ഷണത്തിനിടയില്‍ നീണ്ട ഇടവേളകള്‍ വേണ്ട. ഇതും കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇടയാക്കും. ഇടയ്ക്കിടെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍, ഫ്രൂട്‌സ്, നട്‌സ്, സാലഡ് എന്നിവ കഴിയ്ക്കാം.


* ഭക്ഷണം കഴിയ്ക്കുന്ന സമയവും കഴിയ്ക്കുന്ന രീതിയും പ്രധാനം. ഭക്ഷണം ചവച്ചരച്ചു കഴിച്ചില്ലെങ്കിലും വണ്ണം കൂടും. ചവച്ചരച്ചു കഴിയ്ക്കാതിരുന്നാല്‍ ദഹനം നടക്കില്ല. ഇത് തടി കൂട്ടുകയും ചെയ്യും. കൃത്യമായ സമയത്ത് ഭക്ഷണം കഴിയ്ക്കുകയും വേണം. പ്രത്യേകിച്ച് രാത്രിയില്‍ ഉറങ്ങുന്നതിന് ഒന്നു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. ഇത് ദഹനം ശരിക്കു നടക്കാന്‍ സഹായിക്കും. 

* ധാരാളം വെള്ളം കുടിയ്ക്കണം. ഇതും കൊഴുപ്പും അതുവഴി തടിയും കുറയാന്‍ സഹായിക്കുന്ന ഒന്നാണ്.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ