കൊളസ്‌ട്രോള്‍ മനുഷ്യായുസിന്റെ നീളം കുറയ്ക്കുന്ന ഒരു രോഗമാണെന്നു പറയാം. നേരിട്ട് മരണകാരണമാകാതെ ഹൃദയത്തെ ബാധിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു വില്ലന്‍.
കൊളസ്‌ട്രോള്‍ രണ്ടു വിധത്തിലുള്ളതുണ്ട്, നല്ലതും ചീത്തയും. നല്ല കൊളസ്‌ട്രോള്‍ അതായത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദയത്തിന് നല്ലതാണ്. എന്നാല്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ദോഷങ്ങള്‍ വരുത്തുകയും ചെയ്യും.
ഒരല്‍പം ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോള്‍ നമുക്ക് നിയന്ത്രിക്കാനും വരാതെ തടയാനും സാധിക്കും. മാറി വരുന്ന ഇപ്പോഴത്തെ ഭക്ഷണ, ജീവിത ശീലങ്ങളുടെ കാലത്ത് ഇത് പ്രധാനവുമാണ്.
പുകവലി കൊളസ്‌ട്രോളിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇത് ഹൃദയധമനികളുടെ ഉള്ളിലെ എന്റോത്തീലിയം എന്ന കവചത്തെ ബാധിക്കുന്നു. സിഗരറ്റിലെ കാര്‍സിനോജനുകളും കാര്‍ബണ്‍ മോണോക്‌സൈഡും രക്തത്തില്‍ കൊളസ്‌ട്രോള്‍ അധികമാകുന്നതിന് കാരണമാകുന്നു. നല്ല കൊളസ്‌ട്രോള്‍ കുറച്ച് ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുകയാണ് ഇവ ചെയ്യുന്നത്. പുകവലി ഉപേക്ഷിക്കുക തന്നെ പരിഹാരം.
മദ്യപാനം കുറയ്ക്കുക. നിര്‍ബന്ധമുള്ളവരോട് തീരെ ഉപേക്ഷിക്കണമെന്നു പറയുന്നില്ല. പുരുഷന്മാര്‍ ദിവസം ഒന്നോ രണ്ടോ പെഗിനപ്പുറം പോകരുത്. സ്ത്രീകള്‍ക്ക് 1 പെഗില്‍ കൂടുതലും.
വ്യായാമം കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഫലവത്തായ മാര്‍ഗമാണെന്നു തെളിഞ്ഞിട്ടുണ്ട്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ നിര്‍ബന്ധമായും വ്യയാമം ചെയ്യുക. കൊളസ്‌ട്രോള്‍ ഇല്ലാത്തവര്‍ ഇത് വരാതിരിക്കാന്‍ വേണ്ടി വ്യായാമം ചെയ്യുക. ഒരു മണിക്കൂര്‍ വ്യായാമം ചീത്ത കൊളസ്‌ട്രോളിനെ 10 ശതമാനം കുറയ്ക്കുമെന്നും നല്ല കൊളസ്‌ട്രോളിനെ 6 ശതമാനം കൂട്ടുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അമിതമായ തടി കൊളസ്‌ട്രോളിന്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണനിയന്ത്രണവും വ്യയാമവും വഴി തടി കുറയ്ക്കുക. എല്ലാ രോഗങ്ങളുടേയും പ്രധാന കാരണങ്ങളിലൊന്നാണ് തടിയെന്ന കാര്യം തിരിച്ചറിയുക.
ചീര, മത്സ്യം എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ രണ്ടിനും കൊളസ്‌ട്രോള്‍ തടയാനുള്ള കഴിവുണ്ട്. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം ചെയ്യുന്നത്. സോയാബീന്‍സ്, ഫഌക്‌സ് സീഡ്, വാള്‍നട്ട് എന്നിവയിലും ഒമേഗ ത്രീ ഫാറ്റി ആസിഡുകളുണ്ട്. ചീരയിലെ ഫ്‌ളേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായം എഴുതൂ