2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

അസിടിറ്റി ഒഴിവാക്കാന്‍ ചില ഏളുപ്പ വഴികള്‍


മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അസിഡിറ്റി, അഥവാ ഗ്യാസ് ട്രബിള്‍. എന്ത് കഴിച്ചാലും അതിന്റെ രസം മുഴുവന്‍ കഴയുന്ന രീതിയില്‍ വരുന്ന ഈ അസ്വസ്ഥതയും വേദനയും ചില്ലറക്കാരനല്ല. ഒരു ദിവസം മുഴുവന്‍ നശിച്ചുകിട്ടാന്‍ മറ്റൊന്നും വേണ്ട. ചിലര്‍ക്ക് നെഞ്ചെരിച്ചിലാലും, ചിലര്‍ക്ക് വയറുകാളലായുമെല്ലാമാണ് അസിഡിറ്റി വരുന്നത്. ചിലരാകട്ടെ ചര്‍ദ്ദിക്കുകപോലും ചെയ്യും. അസിഡിറ്റി അകറ്റാന്‍ അലോപ്പതി മരുന്നുകള്‍ കഴിയ്ക്കുന്നതിലും നല്ലത് എന്തെങ്കിലും ഗൃഹവൈദ്യം പ്രയോഗിക്കുന്നതാണ്. അടുക്കളയില്‍ത്തന്നെ ലഭ്യമായ പലവസ്തുക്കളും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കാപ്പി, ചായ എന്നിവ പോലുള്ള പാനീയങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് നിര്‍ത്തുന്നെങ്കില്‍ അതും ഗുണം ചെയ്യും. ഭക്ഷണരീതി ചെറുതായൊന്ന് ക്രമീകരിക്കുന്നതും സഹായകമാകും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

1.  വറ്റല്‍ മുളക് അധികം ഉപയോഗിക്കാതിരിക്കുക, ചെറിയ എരിവ് വേണമെന്ന് നിര്‍ബ്ബന്ധമാണെങ്കില്‍ പച്ചമുളക് ചെറിയ അളവില്‍ ഉപയോഗിക്കാം. 

2.  അച്ചാറ്, വിനാഗിരി, എരിവുകൂടുയ ചട്ണി എന്നിവ ഉപേക്ഷിക്കുക. 

3. ദിവസം ഒരു കപ്പ് പാല്‍ കുടിയ്ക്കുന്നത് ശീലമാക്കുക, പുളിയില്ലാത്ത കട്ടത്തൈരും ഭക്ഷണത്തിന്റെ ഭാഗമാക്കുക. 

4. ചായ കാപ്പി എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നിര്‍ത്തുക. പകരം ഹെര്‍ബല്‍ ടീ(ഗ്രീന്‍ ടി) ഉപയോഗിക്കുക. 
ദിവസവും ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിയ്ക്കുക

5. വാഴപ്പഴം, തണ്ണിമത്തന്‍, കുംബളം, വെള്ളരി തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. രാവിലെ ഉണര്‍ന്ന ഉടന്‍ തണ്ണിമത്തന്‍, അല്ലെങ്കില്‍ കുമ്പളങ്ങാ ജ്യൂസ് ഒരു ഗ്ലാസ് കഴിയ്ക്കുക. 

6. നല്ല മൂത്ത പച്ചക്കായ തൊലികളഞ്ഞ് ഒരു പകുതി വെറും വയറ്റില്‍ കഴിയ്ക്കുക(കറ വായില്‍ അരുചി ഉണ്ടാക്കുമെങ്കിലും ഇത് അസിഡിറ്റി മാറ്റാന്‍ വളരെ നല്ലതാണ്).

7. അത്താഴം  ഉറങ്ങുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പേയെങ്കിലും കഴിയ്ക്കുക. ഭക്ഷണസമയങ്ങള്‍ക്കിടയില്‍ വലിയ ഇടവേളകള്‍ ഉണ്ടാകാതെ ശ്രദ്ധിയ്ക്കുക. ഇടയ്ക്ക് വേവിയ്ക്കാത്ത പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവയേതെങ്കിലും കഴിയ്ക്കുക. 

8. ഭക്ഷണം കഴിഞ്ഞശേഷം പറ്റുമെങ്കില്‍ പുതീനയില ഇട്ടു തിളപ്പിച്ച ഒരുഗ്ലാസ് വെള്ളം ഇളം ചൂടില്‍ കുടിയ്ക്കുന്നത് ശീലമാക്കുക. ചെറുനാരങ്ങാ നീര് ചേര്‍ത്ത് ഉപ്പോ പഞ്ചാരയോ ഇട്ട വെള്ളം ഇടയ്ക്ക് കുടിയ്്ക്കുക. ഇഞ്ചിനീരും ഇതേപോലെ ഉപയോഗിക്കാം. 

9. കാബേജ്, കാരറ്റ്, ബീന്‍സ്, മത്തന്‍ എന്നിവയെല്ലാം അസിഡിറ്റിയെ അകറ്റാന്‍ കഴിവുള്ള പച്ചക്കറികളാണ്. 

10. ഇതെല്ലാം ചെയ്തശേഷവും പുകവലിയും മദ്യപാനവും നിയന്ത്രിക്കുന്നില്ലെങ്കില്‍ ഒന്നും ഫലപ്രദമാകില്ല. ഈ ദുശ്ശീലങ്ങള്‍ ഉള്ളവരാണെങ്കില്‍ ഉപേക്ഷിക്കാതെ അസിഡിറ്റി മാറുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ