കോവക്ക .. ഗുണമോ മെച്ചം ..കൃഷി ലളിതം..
“കുക്കുര്ബി റ്റേസി “ എന്ന സസ്യ കുലത്തിലെ അംഗമായ കോവയ്ക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ്' എന്നും സംസ്കൃതത്തില്‍ 'മധുശമനി' എന്നും അറിയപ്പെടുന്നു.
കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്ദ്ധികപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്ത്തനനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതും ശരീരത്തിന്ന് കുളിര്‍മ്മ നല്കുന്നതും ആരോഗ്യദായകവുമാണ് കോവയ്ക്ക. കോവയ്ക്ക പച്ചയായും കഴിക്കാവുന്നതാണ് .
പ്രമേഹരോഗികള്‍ക്ക് രോഗശമനത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക.ആര്‍ക്കും വീട്ടു തൊടിയില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും.കോവയ്ക്ക ഒരു പടര്ന്നു കയറുന്ന വള്ളിച്ചെടിയാണ് . കോവച്ചെടിയ്ക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട. സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാമ്പലും മതിയാകും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകത കൂടെയുണ്ട്. അതിനാല്‍ കീടനാശിനിപ്രയോഗം ആവശ്യമില്ലാത്ത ഒരു ചെടിയാണ് കോവല്‍. ഈച്ചെടിക്ക് രോഗങ്ങളൊന്നും തന്നെ കാര്യമായി പിടിപെടാറില്ല.. അതു കൊണ്ടു തന്നെ കോവല്‍ ആര്ക്കും തൊടിയില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ്.
കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്കിയ ഒരു ഇന്സുലിനാണ്. ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് നൂറ്ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്സുലിന്‍ ഉല്പ്പൂദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍
ചേര്‍ത്ത് കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യത വളരെക്കുറവാണ്. കോവയ്ക്കയുടെ ഈ അത്ഭുത സിദ്ധിയെക്കുറിച്ച് ശാസ്ത്ര്ജഞ്ന്മാര്‍ ധാരാളം പഠനം നടത്തിയിട്ടുണ്ട്.
കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും സേവിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്ക്ക് ആശ്വാസം ലഭിക്കും.
വയറിളക്കത്തിന്ന് കോവയിലയുടെ നീര് ഒരു ഔഷധമായി ഉപയോഗിക്കാം.ഒരു ടീസ്പൂണ്‍ കോവയില നീര് ഒരു ചെറിയകപ്പ് തൈരില്ച്ചേിര്ത്ത് ദിവസവും മൂന്നു നേരം കഴിക്കുക. മലശോധനസാധാരണരീതിയിലാകുന്നതു വരെ ഇതു തുടരുക. കോവയ്ക്ക കൊണ്ട് സ്വാദിഷ്ട്മായ സലാഡും, തോരനും ഉണ്ടാക്കാം.പ്രമേഹ രോഗികള്‍ നിത്യവും അവരുടെ ഭക്ഷണക്രമത്തില്‍ കോവയ്ക്കയെ ഉള്‍പ്പെ കടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.
കോവലിന്റെ ഇളംകായ്കള്‍ , ഇല, തണ്ട് എന്നിവ പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. ഇവയ്ക്കു പുറമെ വേര് പല ആയുര്വേ്ദ ഔഷധനിര്മാുണത്തിനും ഉപയോഗിച്ചുവരുന്നു. പച്ചക്കറിയെന്നതിലുപരി ആരോഗ്യസംരക്ഷണത്തിലും
കോവല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിനാവശ്യമായ ധാതുക്കള്‍ , വിറ്റാമിനുകള്‍ , ആന്റി ഓക്സിഡന്റുകള്‍ , മാംസ്യം, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കോവല്‍ .
ആയൂര്‍വേദം, യുനാനി എന്നീ പരമ്പരാഗത ചികിത്സാരീതികളില്‍ കോവലിന്റെ വിവിധ ഭാഗങ്ങള്‍ ഔഷധ നിര്മാനണത്തിനായി ഉപയോഗിച്ചുവരുന്നു. പ്രമേഹരോഗത്തിന് കൈക്കൊണ്ട ഔഷധമാണ് കോവല്‍. രക്തത്തിലെ ഗ്ലൂകോസിന്‍റെ അളവ് ക്രമീകരിക്കുന്നതില്‍ ഇവ പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഇന്സു്ലിന്‍ ചികിത്സപോലും ഫലവാകാത്ത സാഹചര്യത്തില്‍ കോവലിന്റെ ഇലച്ചാറ്, വേരില്‍ നിന്നുള്ള സത്ത് എന്നിവ നിര്ദേശിക്കാറുണ്ട്. ഇലച്ചാറ് മുറിവുണക്കാന്‍ ഉത്തമ ഔഷധമാണ്. രക്തശുദ്ധീകരണത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ചര്‍മ്മരോഗങ്ങള്‍ക്കും കോവലിന്റെ വിവിധഭഭാഗങ്ങള്‍ (ഇല, കായ്) വളരെ ഉപയോഗപ്രദമാണ്. രോഗപ്രതിരോധശേഷി വര്ധിധപ്പിക്കുന്ന ഘടകങ്ങളായ ആന്റി ഓക്സിഡന്റുകള്‍ , ബീറ്റാകരോട്ടിന്‍ എന്നിവയുടെ നല്ല സ്രോതസ്സായതിനാല്‍ കോവയ്ക്ക നിത്യേന കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. കരളിന്റെയും സ്വേദഗ്രന്ഥികളുടെയും
ശരിയായ പ്രവര്‍ത്തനം, ദഹനശക്തി വര്ധി്പ്പിക്കല്‍ എന്നിവയ്ക്കും കോവല്‍ സഹായിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായം എഴുതൂ