2012, ഡിസംബർ 1, ശനിയാഴ്‌ച

എയ് ഡ് സിനെ അറിയാം, അകറ്റാം...


ശരീരത്തിന്‍െറ പ്രതിരോധ ശക്തിയെ കാര്‍ന്നുതിന്ന് നിരവധി പകര്‍ച്ച വ്യാധികള്‍ക്കും കാന്‍സറിനും വരെ കാരണമാവുകയും ഒടുവില്‍ മരണത്തിലേക്ക് വഴിതുറക്കുകയും ചെയ്യുന്ന  മഹാമാരിയാണ് എയ്ഡ്സ് (acquired immuno deficiency syndrome). എച്ച്.ഐ.വി അഥവാ ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷന്‍സി സിന്‍ഡ്രോം എന്ന വൈറസാണ് എയ്ഡ്സിന് കാരണം.

2012 മെയിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 19000ത്തോളം എച്ച്.ഐ.വി രോഗബാധിതരാണ് ഉള്ളത്. ആയിരത്തിലധികം കുട്ടികളും എച്ച്.ഐ.വി ബാധിതരായുണ്ട്. 2015 മുതല്‍ 2012 വരെ റിപ്പോര്‍ട്ട് ചെയ്ത 6300ലധികം എയ്ഡ്സ് ബാധിത കേസുകളില്‍ 1517 പേര്‍ എയ്ഡ്സ് ബാധിച്ച് മരണമടയുകയും ചെയ്തു. സംസ്ഥാനത്ത് 25 മുതല്‍ 40 വയസുവരെയുള്ളവരുടെ ആറ് മരണകാരണങ്ങളില്‍ ഒന്നാണ് എയ്ഡ്സ്. കാരണം വ്യക്തമാകാത്ത നിരവധി കൂട്ട ആത്മഹത്യാ സംഭവങ്ങള്‍ക്ക് പിന്നിലും എയ്ഡ്സിന്‍റ നീരാളി കൈകളാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ആരോഗ്യവാനായ ഒരാളില്‍ എച്ച്.ഐ.വി വൈറസിന് 10 വര്‍ഷത്തോളം യാതൊരു സൂചനയും നല്‍കാതെ ഒളിച്ചിരിക്കാന്‍ കഴിയും. എന്നാല്‍ ഇക്കാലയളവില്‍ രോഗിക്ക് മറ്റുള്ളവര്‍ക്ക് രോഗം നല്‍കാന്‍ സാധിക്കും.

രോഗിയുടെ തുപ്പല്‍,സ്പൈനല്‍ ഫ്ളൂയിഡ്,ബീജം, രക്തം, ശുക്ളം,മുലപ്പാല്‍ എന്നിവയിലെല്ലാം എച്ച്.ഐ.വി വൈറസ് കാണപ്പെടാമെങ്കിലും  രോഗം പടരുന്നത് രക്തം,ശുക്ളം, മുലപ്പാല്‍ എന്നിവയിലൂടെയാണ്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് രോഗം പടരുന്നതിനുള്ള പ്രധാനകാരണം. രോഗബാധിതരില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പിടികൂടും. ഗര്‍ഭിണിയായിരിക്കേയാണ് അമ്മ രോഗബാധിതയാകുന്നതെങ്കില്‍  ഗര്‍ഭസ്ഥ ശിശുവിനും മുലയൂട്ടുന്ന സമയത്താണെങ്കില്‍ കുഞ്ഞുങ്ങള്‍ക്കും രോഗം വരാം. ഇഞ്ചക്ഷന്‍ സിറിഞ്ച് വീണ്ടും ഉപയോഗിക്കല്‍, ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിച്ച ബ്ളേഡ് വീണ്ടും ഉപയോഗിക്കല്‍,പച്ചകുത്തല്‍ അല്ലെങ്കില്‍ ടാറ്റൂ പതിക്കാന്‍ ഉപയോഗിക്കുന്ന സൂചി എന്നിവയിലൂടെയും രോഗം പടരാന്‍ സാധ്യതയുണ്ട്. പരസ്പരം കെട്ടിപ്പിടിക്കുക,ഹസ്തദാനം നല്‍കുക,കൊതുക് കടിക്കുക, ഒരുമിച്ച് ഇരിക്കുക തുടങ്ങിയവയിലൂടെയൊന്നും രോഗം പകരുകയില്ല. എയ്ഡ്സ് രോഗിക്ക് രക്തം നല്‍കുന്നതിലും കുഴപ്പമില്ല. ഈ സമയം ഒരു മുന്‍കരുതലിനായി സ്റ്റെര്‍ലൈസ്ഡ് ഉപകരണങ്ങള്‍ ഉപയോഗിക്കണം.

എച്ച്.ഐ.വി ബാധ ഉടന്‍ തിരിച്ചറിഞ്ഞ് ചികില്‍സിച്ചില്ലെങ്കില്‍ രോഗം എയ്ഡ്സ് ആയി മാറും. വിറയല്‍,പനി,ചൊറിഞ്ഞുപൊട്ടല്‍,വിയര്‍ക്കല്‍,ലിംഫ് ഗ്രന്ഥികളിലെ വീക്കം, ക്ഷീണം,ഭാരക്കുറവ് തുടങ്ങിയവ എച്ച്.ഐ.വി ബാധിച്ചതിന്‍റ സൂചനയാകാം.

ശരീരീരത്തിലെ ഇഉ4ഠ സെല്ലുകളുടെ കൗണ്ട് നോക്കിയാണ് രോഗത്തിന്‍റ തീവ്രത തീരുമാനിക്കുന്നത്. ഇഉ4 കൗണ്ട് 100ല്‍ താഴെയാണെങ്കില്‍ രോഗം തലച്ചോറിനെ ബാധിച്ചുകഴിഞ്ഞു. ഇത് തലച്ചോറിന്റെപ്രവര്‍ത്തനത്തെ താറുമാറാക്കുകയും ഓര്‍മക്കുറവിലേക്ക് നയിക്കുകയും ചെയ്യും. കൗണ്ട് 50ല്‍ താഴെയാണെങ്കില്‍ കാഴ്ച ശക്തി നഷ്ടപ്പെടുകയും ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുകയുമാകും ഫലം.

പൂര്‍ണമായും രോഗം ചികില്‍സിച്ച് മാറ്റാനുള്ള മരുന്നുകളൊന്നും വൈദ്യശാസ്ത്രം കണ്ടത്തെിയിട്ടില്ലെങ്കിലും കഴിഞ്ഞ 12 വര്‍ഷമായി വിജയകരമായി സ്വീകരിച്ചുവരുന്ന ചികില്‍സാ രീതിയാണ് HAAKT (highly active antiretroviral therappy). രക്തത്തിലെ രോഗാണുവിന്‍റ വളര്‍ച്ചയെ ഒരുപരിധി വരെ തടഞ്ഞ് രോഗിയുടെ ആയുസ് നീട്ടാന്‍ ഈ ചികില്‍സക്ക് കഴിയുമെങ്കിലും അതിന് അതിന്റോയ ദൂഷ്യഫലങ്ങളുമുണ്ട്. തലവേദന,ക്ഷീണം, ഓക്കാനം,മുതുകില്‍ കൊഴുപ്പ് അടിയല്‍ തുടങ്ങി ഹൃദയ സ്തംഭനത്തിന് വരെ ഈ ചികില്‍സ വഴിയൊരുക്കും.

സുരക്ഷിതമായ ലൈംഗികബന്ധം, ഉപയോഗിച്ച സൂചിബ്ളേഡ് എന്നിവ ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗം പടരാനുള്ള പ്രധാന വഴികള്‍ ഇല്ലാതാകും.  അപകടത്തില്‍പെട്ട അപരിചിതരെ സഹായിക്കുമ്പോള്‍ കൈയില്‍ ഗ്ളൗസ്,മാസ്ക് തുടങ്ങിയവ ധരിക്കുന്നത് നല്ലതാണ്.  രോഗം ബാധിച്ചെന്ന് മനസിലാക്കിയാല്‍ പങ്കാളിയുമായി വിവരം പങ്കുവെച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. എച്ച്.ഐ.വി ബാധിച്ച സ്ത്രീ അമ്മയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വൈദ്യ സഹായവും കൗണ്‍സിലിങും തേടുക. ചികില്‍സക്ക് വിധേയരാകുന്ന സ്ത്രീകളില്‍ നിന്ന് കുട്ടികളിലേക്ക് രോഗം പടരാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. എന്നാല്‍ ചികില്‍സ സ്വീകരിക്കാത്തവരില്‍ അത് 13 മുതല്‍ 40 ശതമാനം വരെയാണ് കുഞ്ഞുങ്ങളിലേക്ക് പടരാനുള്ള സാധ്യത. സ്വയം സൂക്ഷ്മതയോടെ ജീവിക്കുക എയ്ഡ്സിനെ അകറ്റി നിര്‍ത്താനുള്ള വഴി അത് മാത്രമാണ്.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ