മാതള ജ്യൂസ് കുടിക്കുന്നത് വൃക്കരോഗികള്‍ക്ക് വളരെ നല്ലതാണ് എന്ന് പഠനം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഈ പാനീയം, രക്തസമ്മര്‍ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്്ക്കാനും സഹായിക്കുന്നു.
വൃക്കരോഗികളില്‍ ഹൃദ്രോഗത്തിനു കാരണമാകുന്ന കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദവും വരാനുള്ള സാധ്യത കുറയ്ക്കാന്‍ മാതള ജ്യൂസ് കുടിക്കുന്നതു മൂലം സാധിക്കുമോ എന്നു പഠനം പരിശോധിച്ചു.
ഡയാലിസിസിനു വിധേയരാകുന്ന 101 രോഗികളിലാണ് പഠനം നടത്തിയത്. ഇവരില്‍ ഒരു ഗ്രൂപ്പിന് ആഴ്ചയില്‍ മൂന്നുതവണ മൂന്നര ഒണ്‍സ് വീതം മാതളച്ചാറും രണ്ടാമത്തെ ഗ്രൂപ്പിന് ഡമ്മി ഗുളികകളും നല്‍കി.ഒരു വര്‍ഷത്തിനു ശേഷം മാതളച്ചാറ് കുടിച്ച വൃക്ക രോഗികള്‍ രക്തസമ്മര്‍ദത്തിനുള്ള ഗുളികകള്‍ കഴിക്കുന്നത് 22 ശതമാനം കുറഞ്ഞു ഡമ്മിഗുളികകള്‍ കഴിച്ച ഗ്രൂപ്പിന് ഇത് 7.7 ശതമാനം കുറവ് മാത്രമായിരുന്നു.
മാതളച്ചാറ് കുടിച്ച രോഗികളില്‍ രക്തസമ്മര്‍ദവും കൊളസ്ട്രോളും ആരോഗ്യകരമായ നിലയിലേക്ക് വന്നതായും പഠനത്തില്‍ തെളിഞ്ഞു.
മാതളച്ചാറ് ദിവസവും കഴിക്കുന്നതു മൂലം മധ്യവയസിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും.വയറില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ കുറയ്ക്കാന്‍ മാതളജ്യൂസിന് കഴിവുണ്ട്.
ഒരു കുപ്പി മാതളച്ചാറ് ഒരു മാസം പതിവായി കഴിച്ചവരുടെ അടിവയറ്റില്‍ കൊഴുപ്പു കോശങ്ങള്‍ വളരെ കുറച്ചു മാത്രമേ ഉണ്ടാവുകയുള്ളൂ. അവരുടെ രക്തസമ്മര്‍ദം കുറഞ്ഞതുവഴി ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം മുതലായവ വരാനുള്ള സാധ്യതയും കുറയും. നോണ്‍സ്റ്റെറിഫൈഡ് ഫാറ്റി ആസിഡ് അഥവാ എന്‍ഇഎഫ്എ എന്നറിയപ്പെടുന്ന രക്തത്തിലെ ഫാറ്റി ആസിഡിന്റെ അളവിനെ കുറയ്ക്കുന്നതു വഴിയാണ് ഇത് സാധ്യമാകുന്നത്.
അടുത്ത കാലത്ത് നടന്ന പഠനത്തില്‍ മാതളച്ചാര്‍ ദിവസവും കുടിച്ചപ്പോള്‍ രക്‌തധമനികളില്‍ കൊളസ്ട്രോള്‍ അടിയുന്ന അവസ്ഥ 90 ശതമാനം കണ്ട് കുറഞ്ഞതായി കണ്ടൂ. ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് മാതളം. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യുംപിത്തരസം ശരീരത്തില്‍ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശര്‍ദില്‍, നെഞ്ചരിച്ചില്‍, വയറുവേദന എന്നിവ മറ്റാന്‍ ഒരു സ്പൂണ്‍ മാതളച്ചാറും സമം തേനും കലര്‍ത്തി സേവിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്. ഈ അവസ്ഥകളില്‍ മാതളച്ചാര്‍ കുടിക്കാന്‍ നല്‍കിയാല്‍ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.
മാതളത്തോടോ പൂമൊട്ടോ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും അതിസാരരോഗങ്ങള്‍ക്കെതിരെ ഫലവത്താണ്.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' പ്യൂണിസിന്‍' എന്ന ആല്‍കലോയ്ഡിന്റെ സാന്നിധ്യമാണ് ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ് പ്യൂണിസിന്‍ അധികം അടങ്ങിയിട്ടുള്ളതെന്നതിനാല്‍ ഇതാണ് കൂടുതല്‍ ഫലപ്രദം. ഇത് കഷായം വെച്ച് സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച് പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളന്‍ വിരകളെ നശിപ്പിക്കാന്‍ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോള്‍ ദാഹം മാറാന്‍ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സര്‍ബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാന്‍ കുടിക്കുന്നുണ്ട്.
ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട് കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച് എണ്ണയില്‍ കുഴച്ച് പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശര്‍ദിലും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കള്‍ പാലില്‍ അരച്ച് കുഴമ്പാക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാന്‍ ഇതിനുള്ള കഴിവ് തെളിഞ്ഞിട്ടുണ്ട്. മാതളമൊട്ട് അരച്ച് തേനില്‍ സേവിക്കുന്നത് കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്. മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച് കുരുമിളകു പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേക്കാനും ഉപയോഗിക്കുന്നു. ഇത് ദന്തക്ഷയം തടയാനും മോണയിലെ രക്‌തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായില്‍ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായം എഴുതൂ