2012, ഡിസംബർ 2, ഞായറാഴ്‌ച

താറുമാറായ ഉറക്കം


 മനുഷ്യ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് ഉറക്കം.  എന്നിരുന്നാലും ഓരോ മനുഷ്യരിലും ഉറക്കത്തിന്റെ അളവ് വ്യത്യസ്ഥമായിരിക്കും പല പ്രായത്തില്‍ വിവിധ അളവിലുള്ള ഉറക്കം ആവശ്യമായിട്ടുണ്ട് ശിശുക്കള്‍ക്ക് പതിനാറു മണിക്കൂര്‍ ഉറങ്ങേണ്ടതായി വരുമ്പോള്‍, യുവാക്കള്‍ക്ക് ഒരു ദിവസം ഒമ്പതു മണിക്കൂര്‍ ഉറക്കം വേണ്ടി വരുന്നു.  പ്രായപൂര്‍ത്തിയായവര്‍ക്ക് എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.

ഇങ്ങിനെയെല്ലാം ഒരു പൊതുഘടന ഉറക്കത്തിനുണ്ടെങ്കിലും, ഉറക്കത്തിന്റെ താളം തെറ്റലുകള്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴി വയ്ക്കാറുണ്ട്.  ഇതിനെ അതിജീവിക്കാനായി ഉറക്കത്തിന്റെ പ്രധാന്യം എന്താണെന്നും, അതിനെ ബാധിക്കുന്ന കാരണങ്ങള്‍ എന്താണെന്നും മനസ്സിലാക്കേണ്ടതാണ് വളരെ ഗൌരവം അര്‍ഹിക്കുന്ന ഒന്നാണ്.

ഉറക്കവും അതിനുള്ള പ്രാധാന്യവും

നമ്മള്‍ ഉറങ്ങുമ്പോള്‍ തലച്ചോറ് സജീവമായിരിക്കുകയും അതേ സമയം ശരീരം സജീവമല്ലാത്ത അവസ്ഥയിലുമായിരിക്കും.  ഉറക്കം ഓരോ ദിനത്തിലെ പ്രവര്‍ത്തികളെയും,                   ശാരീരികമാനസിക ആരോഗ്യത്തേയും പല വിധത്തില്‍ ബാധിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

പല ഘട്ടങ്ങളിലൂടെയാണ് ഒരാള്‍ ഉറക്കത്തിലേക്കു പ്രവേശിക്കുന്നത്.  പൊതുവില്‍ അഞ്ചു ഘട്ടങ്ങളായി ഇതിനെ തരം തിരിച്ചിരിക്കുന്നു.
1. മയക്കം (Drowsiness)
2. ലഘുവായ ഉറക്കം (Light Sleep)
3. അഗാധമായ ഉറക്കം (Deep Sleep)
4. പതുക്കെയുള്ള അഗാധ ഉറക്കം (Slow-Wave Deep Sleep)
5. ദ്രുതഗതിയിലുള്ള കണ്ണുകളിലെ ചലനം (Rapid Eye Movement)

ഉറക്കത്തിന്റെ 50% നമ്മള്‍ ലഘുനിദ്രയില്‍ ചിലവഴിക്കുന്നു. 20% ഞഋങ ഉറക്കത്തിലും, 30% മറ്റു മൂന്നു ഘടകങ്ങളുമായി ചെലവിടുന്നു.

ഒന്നാമത്തെ ഘടകമായ മയക്കത്തില്‍ നമ്മള്‍ ഇടക്കിടെ ഉണര്‍ന്നുകൊണ്ടിരിക്കും.  കണ്ണുകള്‍ വളരെ പതുക്കെ ചലിക്കുകയും പേശികളുടെ ചലനം മന്ദഗതിലാകുകയും ചെയ്യും.

“Hypnic Myoclonia”എന്നറിയപ്പെടുന്ന പേശി സങ്കോചങ്ങള്‍ പലപ്പോഴും വീഴാന്‍ പോകുന്ന പോലുള്ള ഇന്ദ്രിയബോധം ഉണ്ടാകുന്നു.  34 എന്നീ ഘട്ടങ്ങളില്‍ തലച്ചോറിലെ തരംഗചലനം വളരെ മന്ദഗതിയില്‍ കാണപ്പെടുന്നു.  ഈ സമയം ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ വളരെ പ്രയാസമാണ്.  ഈ അവസ്ഥയില്‍ കണ്ണുകളില്‍ ചലനമുണ്ടാവുകയോ, പേശികളള്‍ക്ക് പ്രവര്‍ത്തനമുണ്ടാവുകയോ ചെയ്യാറില്ല.
അഗാധമായ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തപ്പെട്ട ആളുകള്‍ പെട്ടെന്നു തന്നെ സാധാരണ സ്ഥിതി വീണ്ടെടുക്കുകയില്ല.  കുഴയുന്ന പോലെ തോന്നുകയും, കുറെ സമയത്തേക്ക് മടി പിടിക്കുകയും ചെയ്യുന്നു.  ചില കുട്ടികള്‍ക്ക് ഉഗ്രഭയം, ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുക, കിടക്കയില്‍ മൂത്രം പോവുക തുടങ്ങിയവ ഈ ഘട്ടത്തില്‍ അനുഭവപ്പെടാറുണ്ട്.

ദ്രുതഗതിയിലുള്ള കണ്ണുകളിലെ ചലനം എന്ന ഉറത്തിന്റെ അവസാനഘട്ടത്തില്‍ നമ്മുടെ ശ്വാസം വേഗമുള്ളതും ക്രമരഹിതവും ആഴമല്ലാത്തതുമാകുന്നു.  കണ്ണുകള്‍ പല ദിശകളിലേക്ക് തള്ളപ്പെടുകയും, കൈകാലുകളിലെ പേശികള്‍ തല്ക്കാലത്തേക്ക് തളരുകയും ചെയ്യുന്നു.  ഹൃദയസ്പന്ദനം കൂടുകയും, രക്തസമ്മര്‍ദ്ദം ഉയരുകയും പുരുഷലിംഗത്തില്‍ ഉദ്ധാരണം അനുഭവപ്പെടുകയും ചെയ്യുന്നു.  ഈ ഘട്ടത്തില്‍ നിന്നും ഉണര്‍ന്നെണീക്കുന്ന വ്യക്തികള്‍ പലപ്പോഴും വിചിത്രവും, യുക്തിസഹജമല്ലാത്തതുമായ സ്വപ്നങ്ങളെക്കുറിച്ച് പറയാറുണ്ട്.  ഒരു സമ്പൂര്‍ണ്ണമായ ഉറക്കം Cycle  90-110 നിമിഷം ഉണ്ടാകുന്നു.  രാത്രിയില്‍ ആദ്യത്തെ ഉറക്കഘട്ടത്തില്‍ കമ്മിയായ ദ്രൂതഗതിയിലുള്ള കണ്ണുകളിലെ ചലനവും, അഗാധമായ ഉറക്കത്തിന്റെ ദീര്‍ഘാവസ്ഥയും ഉള്‍ക്കൊള്ളുന്നു.  രാത്രി പുരോഗമിക്കുമ്പോള്‍ ദ്രുതഗതിയുലുള്ള കണ്ണുകളിലെ ചലനത്തിന്റെ ദൈര്‍ഘ്യം കൂടുകയും, അഗാധ ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയുകയും ചെയ്യുന്നു.  പ്രഭാതം അടുക്കുമ്പോള്‍ ഉറക്കത്തിന്റെ സമയം 1,2 REM  എന്നീ നിലയിലെത്തുന്നു. 

ഉറക്കത്തിന്റെ ആവശ്യകത

വ്യവസ്ഥാപിതമായ ശാരീരിക പ്രവര്‍ത്തനത്തിന് ഉറക്കം ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്.  തലേ ദിവസം ഉറക്കമിളക്കുന്ന വ്യക്തിക്ക് കൂടുതല്‍ സമയം ഉറക്കം വേണ്ടി വരുന്നു.  ഉറക്കമില്ലായ്മ കൊണ്ട് മനുഷ്യരില്‍ ‘ഉറക്കകടം’ ഉണ്ടാകുന്നു.  ഒരര്‍ത്ഥത്തില്‍  ബാങ്കിലെ ഓവര്‍ ഡ്രാഫ്റ്റു പോലെയായും പറയാം.  അതുകൊണ്ടു തന്നെ ശരീരം ഈ         കടം വീട്ടുവാനായി ആവശ്യപ്പെടുന്നു.  അര്‍ഹതപ്പെട്ട ഉറക്കം ശരീരത്തിനു ലഭിക്കാതിരിക്കുന്നത് അതു സങ്കീണ്ണമാക്കുന്നു.

ഉറക്കം ശരിയായി കിട്ടാത്ത ആളുകള്‍ വണ്ടിയോടിക്കുമ്പോള്‍ ലഹരിപിടിച്ച ആളുകളേക്കാള്‍ മോശമായി പ്രവര്‍ത്തിക്കുന്നു.  ഉറക്കം കിട്ടാത്ത ആള്‍ മദ്യപിക്കുക കൂടി ചെയ്താല്‍ കൂടുതല്‍ ബലഹീനപ്പെടുന്നു.  ഇന്നു ലോകത്തു നടക്കുന്ന വാഹനാപടകങ്ങളില്‍ നല്ലൊരു ശതമാനവും ഡ്രൈവറുടെ മയക്കം മൂലം സംഭവിക്കുന്നതാണ്. 

ഉറക്കം  പ്രയോജനങ്ങള്‍

സ്വച്ഛന്ദമായ ജീവിതതാളത്തിന് ഉറക്കം അനിവാര്യഘടകമാണ്.  എന്നാല്‍ ഉറക്കം നഷ്ടപ്പെടുമ്പോള്‍ ജീവിത വ്യവസ്ഥകള്‍ താളം തെറ്റാന്‍ തുടങ്ങുന്നു.  ശരീരത്തിനുള്ളിലെ രോഗപ്രതിരോധ സംവിധാനം താളം തെറ്റി താറുമാറാകുന്നു.  നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തിനും, പ്രവര്‍ത്തനങ്ങളിലുള്ള കേന്ദ്രീകരണത്തിനും ഉറക്കം അനിവാര്യമാണ്.  കൂടാതെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും, കണക്കുകൂട്ടുവാനുള്ള കഴിവ് മതിഭ്രമം വരാതിരിക്കാനും, അശുഭചിന്തകളില്‍ നിന്നുള്ള മോചനത്തിനും ഉറക്കം അത്യന്താപേക്ഷിതമാണ്.

ഉറക്കം വഴി ശാരീരിക കോശങ്ങള്‍ നവീകരിക്കപ്പെടുകയും, കോശങ്ങള്‍ വളരുകയും അള്‍ട്രാവയലറ്റ് രശ്മി പ്രവാഹത്താലോ, മറ്റു ക്ളേശങ്ങളാലോ നശിക്കുന്ന കോശങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കി പുനര്‍ഘടന ചെയ്യുവാനും ഉറക്കം കൊണ്ടാകുന്നു.  അതു കൊണ്ടു തന്നെ അഗാധമായ ഉറക്കം എന്നാല്‍ “അഴകുള്ള ഉറക്കം” എന്ന സംജ്ഞയാല്‍ അറിയപ്പെടുന്നു.  കൂടാതെ സുഖനിദ്ര അന്തര്‍ഗ്രന്ഥിസ്രവത്തിന്റെ കാര്യമായ ഉല്പാദനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 

ഉറക്കത്തിലെ ക്രമഭംഗം

ലോകത്തില്‍ 60 മില്ല്യനിലധികം ആളുകള്‍ സങ്കീര്‍ണ്ണമായതും, ദീര്‍ഘമായതുമായ ക്രമഭംഗം അനുഭവിയ്ക്കുന്നുണ്ട്.  ഉറക്കത്തിലെ ക്രമഭംഗവും, ഉറക്കമില്ലായ്മയും എല്ലാവിധ ജീവിതപ്രവര്‍ത്തികളെയും കാര്യമായി ബാധിക്കും.

ഏകദേശം 70ല്‍ പരം ക്രമഭംഗങ്ങള്‍ കണ്ടുവരുന്നുണ്ടെങ്കിലും ശരിയായ നിര്‍ണ്ണയത്തിലൂടെയും മിക്കതിനെയും വിജയകരമായി കൈകാര്യം ചെയ്യാവുന്നതാണ്.

ഉറക്കത്തിലെ ക്രമഭംഗങ്ങള്‍ സാധാരണയായി കണ്ടു വരുന്നവ താഴെ കൊടുക്കുന്നു.
1. ഉറക്കമില്ലായ്മ  (insomnia)
2. ഉറക്കത്തില്‍ ഉണ്ടാകുന്ന ശ്വാസതടസ്സം (Sleep-Apnia)
3. കാലുകളിലുണ്ടാവുന്ന അസ്വസ്ഥത (Restless Leg Syndrome)

ഇതില്‍ അരോചകമായ അസ്വസ്തകള്‍ ഉണ്ടാകുന്നതായി തോന്നുന്നു.  കുത്തുക,  മുഴങ്ങുക, ഇഴയുക തുടങ്ങിയ ഇന്ദ്രിയബോധം കാലുകളില്‍ അനുഭവിക്കുന്നു.  അതി നാല്‍ ആശ്വാസത്തിനായി ഉറക്കത്തില്‍ തിരിഞ്ഞു മറിഞ്ഞു കിടക്കുന്നു.

4. ഉറക്കപരമ്പരയെ ക്രമീകരിക്കാന്‍ കഴിയാത്ത മനോനില (Narcolepsy) ഇത് തലച്ചോറിന്റെ ബലഹീനത മൂലം സംഭവിക്കുന്നതാണ്.

ഉറക്കത്തിലെ ക്രമഭംഗം ചിട്ടപ്പെടുത്താനായി വ്യായാമ മുറകള്‍ ഗുണം ചെയ്യുന്നു.  കഠിനാദ്ധ്വാനം ചെയ്യുന്നു ശരീരത്തിനെ ഉറക്കം പെട്ടെന്നു തന്നെ അനുഗ്രഹിക്കുന്നു.  അതുകൊണ്ടു തന്നെ ഓരോ മനുഷ്യരും അവരവരുടെ കര്‍മ്മമണ്ഡലത്തില്‍ ആവുന്നത്ര അര്‍പ്പണബുദ്ധിയോടെ ജോലി ചെയ്യുക.  ഉറക്കം താനെ വന്നു കൊള്ളും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ