നമ്മുടെ നാട്ടില്‍ വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന തണ്ണിമത്തന്‍ ദാഹവും ക്ഷീണവും അകറ്റാന്‍ ഉത്തമമാണെന്ന് നമുക്കറിയാം.എന്നാല്‍ നിരവധി വൈറ്റമിനുകളും ലവനങ്ങളും അടങ്ങിയ തണ്ണിമത്തന്‍ ഊര്‍ജ്ജങ്ങളുടെ കലവറയാണെന്നും എത്രപേര്‍ക്കറിയാം.
തണ്ണിമത്തനില്‍ ആറ് ശതമാനം പഞ്ചസാരയും തൊണ്ണൂറ്റിരണ്ട് ശതമാനം വെള്ളവും അടങ്ങിയിരിക്കുന്നു.
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകള്‍ തേടി പരക്കംപായുന്നവര്‍ക്ക് തണ്ണിമത്തന്‍ ഒന്ന്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്.പ്രകൃതിദത്ത വയാഗ്രയാന്നു തണ്ണിമത്തണെന്ന് ഗവേഷകര്‍ പറയുന്നത്.പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്ന് തണ്ണിമത്തന്നു സാധിക്കുമത്രെ.വൈറ്റമിന്‍ ബി,ബി 1,ബി 3,ബി 6,സി എന്നിവയാല്‍ സമൃതമാണ് തണ്ണിമത്തന്‍ .ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി1,ബി6,എന്നിവ ശരീരത്തിന്ന് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും.വൈറ്റമിന്‍ ബി6 ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിന്ന് സഹായകമാണ്.
കാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ലൈകോഫീന്‍ അടങ്ങിയിട്ടുണ്ട് ഇതില്‍ .തണ്ണിമത്തനിലെ സിട്രുലിന്‍ എന്ന അമിനോ ആസിഡ് ശരീരത്തിലെ രക്തപ്രവാഹവും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.നിശാന്ധത അകറ്റാനും സഹായിക്കും.ഹൃസ്വ ദൃഷ്ടി,ദീര്‍ഘദൃഷ്ടി തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
തണ്ണിമത്തനില്‍ ധാരാളം ആന്‍റീ ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്.ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും.കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.തടികുറയാനുള്ള നല്ലൊരു വഴികൂടിയാണ് തണ്ണിമത്തന്‍ .ഇതിലെ ജലാംശം വിശപ്പ് കുറക്കുകയും ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറംന്തള്ളുന്നതിന്ന് സഹായിക്കുകയും ചെയ്യും.
തണ്ണിമത്തനിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന്നും ഏറെ ഉത്തമമാണ്.ഇതിലെ ഫോളിക് ആസിഡ് ചര്‍മ്മത്തിന്നും മുടിക്കും നല്ലതാണ്.പൊട്ടാസ്യം,മഗ്നീഷ്യം,കാല്‍സ്യം,സിങ്ക്,അയഡിന്‍ എന്നിവ എല്ലുകളുടെയും ആരോഗ്യത്തിന്ന് ഗുണകരമാണ്.പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നു.
പ്രായക്കൂടുതല്‍ തോന്നാതിരിക്കാന്നും തണ്ണിമത്തന്‍ പരീക്ഷിക്കാം.ഇതിലെ ബീറ്റാ കരോട്ടിന്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നത് മൂലം ചര്‍മ്മത്തിന്ന് മൃദുലത നല്‍കും.
ഫോളിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ചേര്‍ന്ന ഭക്ഷണമാണിത്.ഡോക്ടര്‍മാര്‍ നല്‍കുന്ന ഫോളിക് ആസിഡ് ഗുളികകള്‍ ഒഴിവാക്കുകയും ചെയ്യാം.
ദിവസവും തണ്ണിമത്തന്‍ കഴിക്കുന്നത് മാനസിക പിരിമുറുക്കം,ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായികുമെന്നും വയറ്റിലുണ്ടാവുന്ന വിരകളില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ഉപകരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നമ്മുടെ ശരീരത്തിലെ അമിനോ ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന്ന് തണ്ണിമത്തന്‍ സഹായിക്കുന്നു.തണ്ണിമത്തന്‍ അമിനോ ആസിഡ്,നൈട്രക്സ് ഓക്സൈഡ് ഉദ്പാദിപ്പിക്കുന്നത് മൂലം ഹൃദയ ധമനികള്‍ സാവധാനത്തിലാകുന്നതിന്ന് സഹായിക്കുന്നു.അത് മൂലം പക്ഷാഘാതം,ഹൃദയസ്തംഭനം എന്നിവ തടയുന്നതിന്ന് സഹായിക്കുന്നു.മൂത്രാശയ രോഗങ്ങള്‍ക്കും നല്ലതാണ് തണ്ണിമത്തന്‍ .
(നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ മറക്കരുത്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായം എഴുതൂ