2013, ജൂൺ 12, ബുധനാഴ്‌ച

തക്കാളി.


അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവര്‍ഗമാണ് തക്കാളി.

തക്കാളിയുടെ ചില ഗുണമേന്മകള്‍ ഇതാ......
നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍ , പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.
തക്കാളിയില്‍ അടങ്ങിയ
ിരിക്കുന്ന എ, ബി, സി വിറ്റമിനുകളും ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മനുഷ്യശരീരത്തെ വേണ്ടപോലെ പോഷിപ്പിക്കുന്നു. രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്.
ഗര്‍ഭിണികള്‍ നിത്യവും ഒരു ഗ്ളാസ് തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്‍ അവര്‍ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്‍ ജനിക്കും.

തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന ‘ലൈകോപിന്‍ ' എന്ന രാസവസ്തു കാന്‍സറിനെതിരെയുള്ള പ്രതിരോധകമായി നിലകൊള്ളുന്നതിനാല്‍ നിത്യേന തക്കാളി നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. വാര്‍ധക്യത്തിന് തടയിടാനും തക്കാളി ഒരു പരിധിവരെ സഹായിക്കും.

നാം കഴിക്കുന്ന ആഹാരത്തില്‍ സസ്യപോഷകങ്ങളുടെ കുറവുകാരണം ഉണ്ടാകുന്ന ഒരു രോഗമാണ് സ്കാര്‍വി. ഈ അസുഖം പിടിപെടാതിരിക്കാന്‍ നിത്യേന തക്കാളി കഴിക്കുന്നത് പതിവാക്കിയാല്‍ മതി. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെയൊക്കെ സുഗമമായ പ്രവര്‍ത്തനത്തിന് തക്കാളി സഹായിക്കുകയും ചെയ്യും.

മുഖകാന്തിയും അഴകും വറധിപ്പിക്കാനും തക്കാളി ഉപകരിക്കും. ഒലിവെണ്ണ മുഖത്ത് നന്നായി പുരട്ടി അതിനു മുകളില്‍ തക്കാളിയുടെ സത്ത് തേക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഈ പ്രക്രിയ പതിവായി ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖചര്‍മത്തിന് തിളക്കമേറുകയും കവിള്‍ തുടുത്ത്വരുകയും ചെയ്യും.

തക്കാളിനീരും ഓറഞ്ചുനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു വരില്ല. അര സ്പൂണ്‍ തക്കാളിനീര്, ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ഇത് ആവര്‍ത്തിച്ചാല്‍ ആഴ്ചകള്‍ക്കകംതന്നെ മുഖകാന്തി വര്‍ധിക്കുകയും മുഖത്തിന് നല്ല പ്രസരിപ്പ് കൈവരുകയും ചെയ്യും. ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടര്‍ച്ചയായി ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകള്‍ അകലുകയും കണ്ണുകള്‍ക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും. അതുപോലെ തക്കാളിനീര്, അരടീസ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കി കഴുത്തില്‍ തേക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കഴുത്തിലെ കറുപ്പുനിറവും പാടുകളും അകലും.

ഇന്ന് നമുക്ക് ലഭിക്കുന്ന എല്ലാ പച്ചക്കറികളിലും ധാരാളം കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്. അനുവദനീയമായതിലും എത്രയോ മടങ്ങാണ് കൃഷിക്കാര്‍ ഇവയില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത്...എന്നാല്‍ സസ്യാഹാരം നമ്മുടെ വീട്ടുവളപ്പില്‍ കൃഷി ചെയപ്പെടുമ്പോള്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും....കഴിയുന്നതും നാം തനതായ കൃഷി ചെയ്യുകയോ..അല്ലെങ്കില്‍ സ്വന്തം കൃഷി ചെയ്യുന്നവരില്‍ നിന്നും വേടിക്കുകയോ ചെയ്യുക...പുറത്ത് നിന്നും വാങ്ങിക്കുന്ന വിഷമുക്തമായ പച്ചക്കറികള്‍ രണ്ടു മണിക്കൂറോളം മഞ്ഞള്‍ കലര്‍ത്തിയ വെള്ളത്തില്‍ വെച്ചാല്‍ വിഷമയമായ രാസവസ്തുക്കളുടെ കാഠിന്യം കുറയ്ക്കാം...അതുമല്ലെങ്കില്‍ തക്കാളിയും മറ്റു പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുന്‍പ് കുറച്ചു നേരം ഉപ്പുവെള്ളത്തില്‍ ഇട്ടുവേക്കുന്നത് കീടനാശിനികള്‍ ഒഴിവാക്കാന്‍ നല്ലതാണ്. തമിഴ്നാട്ടില്‍ നിന്നും വരുന്ന പച്ചക്കറികള്‍ കഴിയുന്നതും വാങ്ങിക്കാതിരിക്കാന്‍ ശ്രമിക്കുക...കൃഷിയില്‍ ജൈവ വളങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക..

‘തക്കാളി കഴിക്കൂ ദേഹകാന്തിയും രോഗശാന്തിയും നേടൂ’ എന്നതാകട്ടെ ഇനി നമ്മുടെ ആരോഗ്യ മുദ്രാവാക്യം.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ